Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോളാർ കേസ്: ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും കുരുക്കുമുറുകുന്നു; നിലവിലെ അന്വേഷണ സംഘം വിപുലീകരിക്കാൻ സാധ്യത

സോളാർ കേസില്‍ നിലവിലുള്ള അന്വേഷണ സംഘം വിപുലീകരിക്കാൻ സാധ്യത

Solar case
തിരുവനന്തപുരം , ബുധന്‍, 8 നവം‌ബര്‍ 2017 (07:38 IST)
സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണസംഘത്തെ വിപുലീകരിക്കാൻ സാധ്യതയെന്ന് റിപ്പോര്‍ട്ട്. അന്വേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിശ്ചയിച്ചും പ്രത്യേക സംഘം രൂപീകരിച്ചുമുള്ള സർക്കാർ ഉത്തരവ് ഇന്നുതന്നെ പുറത്തിറങ്ങുമെന്നാണ് സൂചന.
 
നിയമോപദേശത്തിന്റെയും കമ്മിഷൻ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കൾക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരവും സരിതയെ ലൈംഗികമായി ചൂഷണം ചെയ്തതിനും മാനഭംഗത്തിനുമടക്കമുള്ള കേസും റജിസ്റ്റർ ചെയ്യുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. അന്നത്തെ പ്രത്യേക സംഘം അന്വേഷണത്തിൽ വീഴ്ച വരുത്തിയ കേസുകൾ വീണ്ടും അന്വേഷിക്കുമെന്നും പറഞ്ഞിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയതോ? ഭീഷണി കോള്‍ വന്ന അന്നുതന്നെ ദിലീപ് ഡി‌ജി‌പിയെ വിളിച്ചതിന് തെളിവ്