സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് സിബിഐ. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ടിലാണ് സിബിഐ ഗുഢാലോചന വിശദീകരിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ചത്. കെബി ഗണേഷ് കുമാര്‍, ശരണ്യ മനോജ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഡാലോചന നടത്തിയതെന്നാണ് സിബി ഐ പറയുന്നത്.
പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സിബി ഐ പറയുന്നു. പരാതിക്കാരുടെ കത്ത് ഗണേഷ് കുമാര്‍ സഹായിയെ വിട്ട് കൈവശപ്പെടുത്തി. ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യ മനോജ് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.