Webdunia - Bharat's app for daily news and videos

Install App

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്: ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം - സരിതയുടെ കത്തില്‍ ചര്‍ച്ച പാടില്ലെന്ന് ഹൈക്കോടതി

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്: ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം - സരിതയുടെ കത്തില്‍ ചര്‍ച്ച പാടില്ലെന്ന് ഹൈക്കോടതി

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2017 (16:44 IST)
യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കിയ സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആശ്വാസ വിധി.

കേസിലെ പ്രതി സരിത എസ് നായരുടെ കത്തിലെ വിവരങ്ങൾ പൊതു ഇടങ്ങളിൽ ചർച്ച ചെയ്യുന്നത് ഹൈക്കോടതി രണ്ടുമാസത്തേക്കാണ് വിലക്കി. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരും കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.

സരിതയുടെ കത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിലക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ്  ഹൈക്കോടതി ഇക്കാര്യത്തില്‍ തീരുമാനമറിയിച്ചത്. അതേസമയം, കമ്മിഷൻ റിപ്പോർട്ടിനെതിരായ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. കേസ് വിശദവാദത്തിനായി ജനുവരി 15ലേക്ക് മാറ്റി.

മുതിർന്ന കോൺഗ്രസ് നേതാവു കൂടിയായ കപിൽ സിബലാണ് ഉമ്മൻചാണ്ടിക്കായി ഹൈക്കോടതിയിൽ ഹാജരായത്. നേരത്തെ സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്താക്കുറിപ്പ് ഇറക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്താക്കുറിപ്പ് ഇറക്കിയത് അനുചിതമാണെങ്കിലും  വിചാരണയ്ക്ക് മുമ്പ് എങ്ങനെ നിഗമനങ്ങളിൽ എത്താനാകുമെന്ന് ചോദിച്ച കോടതി വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ചൂണ്ടിക്കാട്ടി. വ്യക്തിയെന്ന നിലയില്‍ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകാന്‍ പാടില്ലെന്നും കോടതി വിലയിരുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

അടുത്ത ലേഖനം
Show comments