Webdunia - Bharat's app for daily news and videos

Install App

‘എന്റെ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഇയാളാണ്’; പുതിയ വെളിപ്പെടുത്തലുമായി സരിത!

‘എന്റെ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഇയാളാണ്’; പുതിയ വെളിപ്പെടുത്തലുമായി സരിത!

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (16:22 IST)
സോളാർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി പത്മകുമാറിനെതിരെ ഗുരുതര ആരോപണവുമായി സരിത എസ് നായര്‍. മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള തന്റെ നഗ്നദൃശ്യങ്ങള്‍ പുറത്തുവിട്ടത് പത്മകുമാറാണ്. കത്തില്‍ പറഞ്ഞിട്ടുള്ളതിനെക്കാള്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണ്. ഈ സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും സരിത പറഞ്ഞു.

ദൃശ്യങ്ങള്‍ പുറത്തുവിട്ട പൊലീസ് ഉദ്യോഗസ്ഥന്റെ പേര് ആദ്യമായിട്ടാണ് സരിത വെളിപ്പെടുത്തുന്നത്. തന്റെ ഫോണില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തുവിട്ടതെന്നായിരുന്നു നേരത്തെ സരിത പറഞ്ഞിരുന്നത്.

അതേസമയം, സോളാർ കേസ് അന്വേഷിച്ചവരെ ക്രമസമാധാന ചുമതലകളിൽ നിന്നും സര്‍ക്കാര്‍ നീക്കി. അന്വേഷണ സംഘത്തലവൻ എ ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. കെഎസ്ആർടിസി സിഎംഡി ആയാണ് അദ്ദേഹത്തിന് പുതിയ നിയമനം. ഐജി കെ പദ്മകുമാറിനെ മാർക്കറ്റ്ഫെഡ് എംഡിയായും മാറ്റി നിയമിച്ചു.

ഡിവൈഎസ്പി കെ ഹരികൃഷ്ണനെതിരെ തെളിവുകൾ നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് കേസെടുത്ത് അന്വേഷിക്കും. ഹേമചന്ദ്രന്റെയും മറ്റ് ഉദ്യോഗസ്ഥരുടെ പങ്കും പ്രത്യേകസംഘം അന്വേഷിക്കാനും തീരുമാനമായി. ഡിജിപി രാജേഷ് ധവാന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘമാണ് അന്വേഷണം നടത്തുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരനെ മര്‍ദ്ദിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചു

Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments