Webdunia - Bharat's app for daily news and videos

Install App

ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവ് നല്‍കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടു: സരിത

ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവ് നല്‍കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടു: സരിത

Webdunia
വ്യാഴം, 9 നവം‌ബര്‍ 2017 (19:00 IST)
സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വെട്ടിലായ യുഡിഎഫിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്ന വെളിപ്പെടുത്തലുമായി സരിത എസ് നായര്‍ രംഗത്ത്. ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവ് നല്‍കാന്‍ രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഫോണ്‍ വിളിച്ചാണ് അദ്ദേഹം തന്നോട് ഇങ്ങനെ പറഞ്ഞതെന്നും സരിത വ്യക്തമാക്കി.

കമ്മീഷന് നല്‍കിയതിനേക്കാളും കൂടുതല്‍ റിപ്പോര്‍ട്ട് തന്റെ കൈവശമുണ്ട്. സോളാര്‍ റിപ്പോര്‍ട്ടിനെ മസാല റിപ്പോര്‍ട്ടായി മാത്രം കാണരുത്. പലരുടെയും മുഖം മൂടി വലിച്ച് കീറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സരിത പറഞ്ഞു.

ഇങ്ങനെയുള്ളവരുടെ മുഖം മൂടി പിച്ചി ചീന്താന്‍ അവസരം കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ടെന്നും സരിത കൂട്ടിചേര്‍ത്തു. കോണ്‍ഗ്രസിന്റെ ചാനല്‍ തൊഴിലാളികള്‍ പറയുന്നതുപോലെ ഞാന്‍ അങ്ങനെയൊരു സ്ത്രീയായിരുന്നില്ല, കമ്മീഷന്‍ റിപ്പോര്‍ട്ട് വായിച്ചാല്‍ എന്റെ സാഹചര്യം മനസിലാകുമെന്നും സരിത വ്യക്തമാക്കി.

എത്ര മോശക്കാരിയാണെന്ന് ചിത്രീകരിച്ചാലും എത്ര തവണ കല്ലെറിഞ്ഞാലും മാന്യമായി തന്നെ മുന്നോട്ടു പോകും. എനിക്ക് എന്റെ ജീവിതം അറിയാം, തെറ്റായ വഴിയില്‍ ഇതുവരെ പോയിട്ടില്ലെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments