സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും പരാതിക്കാരി. സാക്ഷിമൊഴികള്‍ വിലകൊടുത്തുവാങ്ങിയതിന്‍റെയും കേസ് അട്ടിമറിച്ചതിന്‍റെ രേഖകള്‍ തന്‍റെ പക്കലുണ്ടെന്ന് അവര്‍ പറഞ്ഞു. കേസിന്‍റെ അവസാനം കാണാതെ താന്‍ പിന്‍മാറില്ലെന്നും പരാതിക്കാരി വ്യക്‍തമാക്കി.
2012 സെപ്‌റ്റംബര്‍ 12ന് ഉമ്മന്‍ചാണ്ടി ക്ലിഫ്‌ഹൌസില്‍ തന്നെയുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിക്ക് സുഖമില്ലായിരുന്നു. അതിനാല്‍ അന്നുരാവിലെ നടന്ന ലൈവ് സ്റ്റോക്കിന്‍റെ സെന്‍സസ് ഉദ്ഘാടനം ചെയ്‌തത് ഭാര്യ മറിയാമ്മ ഉമ്മനായിരുന്നു. എല്ലാ പൊതു പരിപാടികളും റദ്ദാക്കി ഉമ്മന്‍ചാണ്ടി വിശ്രമിക്കുകയായിരുന്നു - പരാതിക്കാരി പറഞ്ഞു.
ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൌസിലുണ്ടായിരുന്നു എന്നതിന് തെളിവുണ്ടെന്നും അത് സംസ്ഥാന പൊലീസിന് കണ്ടെത്താന്‍ സാധിക്കില്ലെന്ന് മനസിലാക്കിയാണ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും പരാതിക്കാരി പറഞ്ഞു.