സോളാർ റിപ്പോർട്ട് സർക്കാർ തിരുത്തി? - ആരോപണവുമായി പ്രതിപക്ഷം
സോളാർ കമ്മിഷൻ റിപ്പോർട്ട് സർക്കാർ തിരുത്തിയെന്ന് ചെന്നിത്തല
സോളാർ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സോളാർ അന്വേഷണ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ തിരുത്തിയതായി പ്രതിപക്ഷത്തിന്റെ ആരോപണം. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിനു പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ജി.ശിവരാജനെ സന്ദര്‍ശിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.
മുഖ്യമന്ത്രി നിയമസഭയെ നോക്കുകുത്തിയാക്കി. റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിനു മുന്‍പ് പുറത്തുവിട്ടത് അവകാശലംഘനമാണ്. മുഖ്യമന്ത്രിയുടെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ജയരാജന്‍റെയും ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കാന്‍ തയാറുണ്ടോയെന്നും ചെന്നിത്തല സഭയിൽ ചോദിച്ചു.
50 വര്‍ഷമായി നിയമസഭാംഗമായ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചതുൾപ്പെടെ സോളറുമായി ബന്ധപ്പെട്ട കേസുകളെല്ലാം നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.