'എനിക്കെന്തെങ്കിലും സംഭവിച്ചാൽ പൊലീസിനോട് കാര്യങ്ങൾ പറയണം' സൗമ്യ മകനെ പറഞ്ഞേൽപ്പിച്ചു, മകന്റെ മൊഴി പുറത്ത്

ഞായര്‍, 16 ജൂണ്‍ 2019 (11:00 IST)
അജാസ് തന്നെ കൊലപ്പെടുത്തുമെന്ന് സൗമ്യ ഭയന്നിരുന്നതായി സൗമ്യയുടെ മൂത്ത മകന്റ് മൊഴി. അജസിൽ നിന്നും നിരന്തരം ശല്യമുണ്ടായിരുന്നു എന്നും. തനിക്കെന്തെങ്കിലും സംഭവിച്ചാൽ പൊലീസ്നോട് കാര്യങ്ങൽ പറയണമെന്നും അമ്മ പറഞ്ഞിരുന്നതായാണ് സൗമ്യയുടെ 12 വയസുള്ള മകൻ ഋഷികേശ് പൊലീസിന് മൊഴി നൽകിയത്. 
 
അജാസ് തന്നെ ആക്രമിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുമെന്ന് സൗമ്യ ഭയന്നിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് മൂത്ത മകന്റെ മൊഴി. അതേസമയം. പ്രതി അജാസിന്റെ മൊഴിയെടുക്കാൻ പൊലീസിന് ഇതേവരെ ആയിട്ടില്ല. കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും പ്രതിയുടെ സംസാരം വ്യക്തമല്ലാത്തതിനാൽ മൊഴിയെടുപ്പ് തടസപ്പെട്ടു. ഞായറാഴ്ച വീണ്ടും മൊഴിയെടുക്കാൻ ശ്രമിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം സൗമ്യയെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങൾ അജാസ് പ്രത്യേകം പറഞ്ഞു പണിയിച്ചത്, സാധാരണ കൊടുവാളിനെക്കാൾ നീളവും മൂർച്ചയും കൂടുതൽ