Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഴക്കൂട്ടത്ത് ജനകീയനായ ദീപക്കിനെ ഇറക്കാൻ ആലോചന; കടകംപള്ളി മത്സരിക്കില്ല?

കടകംപള്ളി മത്സരിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിലുണ്ട്. മണ്ഡലത്തിൽ ഏറെ സുപരിചിതനാണ് കടകംപള്ളി

SP Deepak LDF Candidate in kazhakoottam
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കണ്ണുവയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ കഴക്കൂട്ടം. നിലവിൽ എൽഡിഎഫിന്റെ കൈയിലാണ് മണ്ഡലം. സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനാണ് സിറ്റിങ് എംഎൽഎ. ഇത്തവണ കടകംപള്ളി മത്സരിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. 
 
കടകംപള്ളി മത്സരിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിലുണ്ട്. മണ്ഡലത്തിൽ ഏറെ സുപരിചിതനാണ് കടകംപള്ളി. എന്നാൽ ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടകംപള്ളിയുടെ പേര് ഉയർന്നതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും സിപിഎം ജനകീയ നേതാവുമായ എസ്.പി.ദീപക് മത്സരിച്ചേക്കും. വിദ്യാർഥി രാഷ്ട്രീയം മുതൽ ജില്ലയിൽ സജീവ സാന്നിധ്യമാണ് ദീപക്. 
 
കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർഥിയായി വി.മുരളീധരൻ ജനവിധി തേടും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 63,690 വോട്ടുകളുമായി സിപിഎം സ്ഥാനാർഥി കടകംപള്ളി 23,497 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ 40,193 വോട്ടുകളുമായി രണ്ടാം സ്ഥാനത്തായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരിൽ പത്മജ വേണുഗോപാൽ ബിജെപി സ്ഥാനാർഥി; തീരുമാനമാകാത്തത് കോൺഗ്രസിൽ