Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്പ്രിംഗ്‌ളർ കരാറിൽ ഹൈക്കോടതിക്ക് അതൃപ്‌തി, ഉപാധികളോടെ വിവരശേഖരണം തുടരാൻ അനുമതി

സ്പ്രിംഗ്‌ളർ കരാറിൽ ഹൈക്കോടതിക്ക് അതൃപ്‌തി, ഉപാധികളോടെ വിവരശേഖരണം തുടരാൻ അനുമതി
, വെള്ളി, 24 ഏപ്രില്‍ 2020 (16:24 IST)
സർക്കാരുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് ശേഖരിക്കുന്ന രേഖകൾ ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് സ്പ്രിംഗ്‌ളറിനോട് ഹൈക്കോടതി.നിലവിലെ കരാർ സർക്കാരിന് കർശന ഉപാധികളോടെ തുടരാമെന്നും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ ഇപ്പോൾ ഇടപെടുന്നില്ല.എന്നാൽ ഇതിനകം സർക്കാർ ശേഖരിക്കുകയും വിശകലനം ചെയ്യപ്പട്ടതുമായ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡാറ്റ അവയുടെ രഹസ്യാത്മകത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമെ സ്പ്രിംഗ്‌ളറിന്ന് കൈമാറാവു എന്ന് കോടതി നിർദേശിച്ചു.
 
ഉപാധികളോടെ സ്പ്രിംഗ്‌ലറിന് വിവരശേഖരണം തുടരാം. ഇനി മുതൽ വ്യക്തികളുടെ വിവരം ശേഖരണം  രേഖാമൂലം അനുമതി വാങ്ങിയ ശേഷം മാത്രമെ നടത്താവു എന്നും കരാർ കാലാവധി കഴിയുന്ന പക്ഷം മുഴുവൻ ഡാറ്റയും സ്പ്രിംഗ്‌ളർ തിരിച്ചു തരണമെന്നും കോടതി ഉത്തരവിട്ടു.കേരള സർക്കാരിന്റെ പേരോ സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നമോ സ്പ്രിംഗ്‌ളർ പരസ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല.സർക്കാർ ഏർപ്പെട്ടിട്ടുള്ള കരാറിൽ കോടതിക്ക് തൃപ്‌തിയില്ലെന്നും മറ്റൊരു സാഹചര്യമായിരുന്നെങ്കിൽ ഇടപെട്ടേനെയെന്നും കോടതി പറഞ്ഞു.
 
വിഷയത്തില്‍ മണിക്കൂറുകള്‍ നീണ്ട വാദം കേള്‍ക്കാലാണ് രാവിലേയും ഉച്ചയ്ക്ക് ശേഷവുമായി നടന്നത്.എന്തുകൊണ്ട് സ്പ്രിംക്ളറിനെത്തന്നെ കരാറിനായി തെര‍ഞ്ഞെടുത്തു എന്നും, മറ്റൊരു ഏജൻസിയെയോ, കമ്പനികളെയോ പരിഗണിച്ചില്ലെന്നും കോടതി ചോദിച്ചു.അതേസമയം വിവരശേഖരണത്തിന് ഒരു സ്വകാര്യ അമേരിക്കൻ കമ്പനിയെ സമീപിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും വിവരശേഖരണത്തിന് കേന്ദ്ര ഏജൻസി സജ്ജമാണെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.എന്നാൽ സ്പ്രിംഗ്‌ളറിൽ നിന്നും സൗജന്യസേവനമാണ് ലഭിക്കുന്നതെന്നും അടിയന്തിര സാഹചര്യം പരിഗണിച്ചാണ് കമ്പ്നിയെ തിരഞ്ഞെടുത്തതെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അക്ഷയ തൃതീയ ഏപ്രിൽ 26ന്, സ്വർണവില റെക്കോഡും തകർത്ത് കുതിക്കുന്നു