ശ്രീനാരായണ ഗുരു ദൈവമല്ല; ഗുരുമന്ദിരങ്ങള്‍ അമ്പലങ്ങളല്ലെന്നും ഹൈക്കോടതി
ശ്രീനാരായണ ഗുരു ദൈവമല്ലെന്ന് ഹൈക്കോടതി
ശ്രീനാരായണ ഗുരു ദൈവമല്ലെന്നും ഗുരുമന്ദിരങ്ങള്‍ അമ്പലങ്ങളല്ലെന്നും ഹൈക്കോടതി. ആലപ്പുഴ കരുമാടിയില്‍ ജപ്തി ചെയ്ത ഗുരുമന്ദിരം അടങ്ങുന്ന സ്ഥലം ലേലത്തില്‍ പിടിച്ചയാള്‍ക്ക് വിട്ടു നല്‍കുന്നതിനെതിരെ നൽകിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്.
ശ്രീനാരായണ ഗുരു ദൈവമോ ദൈവത്തിന്റെ അവതാരമോ അല്ല. ഗുരുവിന്റെ പേരിലുള്ള ഗുരുമന്ദിരങ്ങള്‍ അമ്പലങ്ങളല്ലെന്നും മനുഷ്യപക്ഷത്ത് നില്‍ക്കുന്ന സാമൂഹിക പരിഷ്കര്‍ത്താവ് ആയിരുന്നു ശ്രീനാരായണ ഗുരുവെന്നും ഹൈകോടതി ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.
അമ്പലപ്പുഴ കരുമാടിയിലെ ഗുരുമന്ദിരം അടങ്ങുന്ന നാല് സെൻറ് സ്ഥലം ജപ്തി നടപടിക്ക് വിധേയമായിരുന്നു. ജപ്തി ചെയ്ത സ്ഥലം 2014ല്‍ ലേലത്തില്‍ പിടിച്ച ആര്യാട് സ്വദേശിനിയായ ശാന്തമ്മ ഈ സ്ഥലം സ്വന്തം പേരിലേക്ക് കിട്ടാനായി ആലപ്പുഴ സബ് കോടതിയില്‍ ഹര്‍ജി നല്‍കി.