ഭരണകൂടത്തിന്റേത് കൊലച്ചിരി, ആസൂത്രിതമായി ശബരിമലയെ തകർക്കുക എന്ന ലക്ഷ്യം മാത്രമാണ് അവർക്കുള്ളത്: ശ്രീധരൻ പിള്ള

ഭരണകൂടത്തിന്റേത് കൊലച്ചിരി, ആസൂത്രിതമായി ശബരിമലയെ തകർക്കുക എന്ന ലക്ഷ്യം മാത്രമാണ് അവർക്കുള്ളത്: ശ്രീധരൻ പിള്ള

ബുധന്‍, 2 ജനുവരി 2019 (12:11 IST)
ആസൂത്രിതമായി ശബരിമലയെ തകർക്കുക എന്നത് മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതോടെ ബിജെപി പറഞ്ഞത് ശരിയായിരുവെന്നുള്ള വസ്തുതയും തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
 
'ആ പ്രഖ്യാപിതമായ ലക്ഷ്യത്തിനു വേണ്ടി എത് ഹീനമായ പ്രവര്‍ത്തിയും സിപിഎം ചെയ്യുമെന്ന് ബിജെപി മുന്‍കൂട്ടി പറഞ്ഞിരുന്നതാണ്. ഈ കൊലച്ചതിക്കെതിരായി ജനധിപത്യ മർഗ്ഗത്തിലൂടെ തന്നെ പ്രതികരിക്കും. എന്നാൽ സമചിത്തതയോടെ ആ പ്രശ്‌നങ്ങളെ ഭക്തര്‍ കൈകാര്യം ചെയ്യണം'- ശ്രീധരൻ പിള്ള വ്യക്തമാക്കി.
 
ശബരിമല കര്‍മ സമിതി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകൾ‍, ക്ഷേത്ര വിശ്വാസികളുടെ പ്രസ്ഥാനങ്ങള്‍ സന്യാസിമാര്‍ ചേര്‍ന്നെടുക്കുന്ന തീരുമാനത്തെ അരയും തലയും മുറുക്കി വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും യോജിക്കാനാവാത്ത കൊടും ക്രൂരതയാണ് ഭരണകൂടം ചെയ്തത്. അവരുടെ ചിരി കൊലച്ചിരിയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇത് തീക്കളി, പിണറായി വിജയനെ താഴെയിറക്കും: രോഷാകുലയായി പി കെ ശശികല