Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എടാ..എന്ന വിളി ഇപ്പോ തന്നെ ചെവിയിലുണ്ട്'; നിയുക്തമന്ത്രി വീണ ജോര്‍ജിനെ കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

Veena George
, ബുധന്‍, 19 മെയ് 2021 (08:38 IST)
രാഷ്ട്രീയത്തില്‍ സജീവമാകും മുന്‍പ് മികച്ച മാധ്യമപ്രവര്‍ത്തകയായിരുന്നു നിയുക്തമന്ത്രി വീണ ജോര്‍ജ്. ന്യൂസ് റൂമില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട 'വീണ ചേച്ചി'യായിരുന്നു വീണ ജോര്‍ജ് എന്ന രാഷ്ട്രീയക്കാരി. മന്ത്രിസ്ഥാനം ലഭിച്ച വീണയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹമാണ്. നിരവധി മാധ്യമപ്രവര്‍ത്തകരാണ് വീണ ജോര്‍ജിനെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയിരിക്കുന്നത്. ഇന്ത്യാ വിഷനില്‍ വീണ ജോര്‍ജ്ജിന്റെ സഹപ്രവര്‍ത്തകയും ഇപ്പോള്‍ മാതൃഭൂമി ന്യൂസിലെ മാധ്യമപ്രവര്‍ത്തകയുമായ ശ്രീജാ ശ്യാം നിയുക്തമന്ത്രിയെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കിട്ട കുറിപ്പ് ഏറെ ഹൃദ്യമാണ്. 
 
ശ്രീജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 

webdunia
 
 
ഈ ഫോട്ടോ കാണുന്നത് വരെ വീണചേച്ചിയെ പറ്റി എന്തെങ്കിലും എഴുതണം എന്നോര്‍ത്തിരുന്നില്ല! പക്ഷെ മനസ്സിന്റെ ഫ്രെയ്മില്‍ എപ്പോഴുമുള്ള ഈ ദൃശ്യം കണ്ടപ്പോ എഴുതാതെ വയ്യ!
 
ഇത് അന്നത്തെ ഞങ്ങളുടെ സ്ഥിരം കാഴ്ചയായിരുന്നു, മക്കളുടെ കയ്യും പിടിച്ചുള്ള ഈ വരവ്! അതിനും മുന്‍പ് മോന്‍ കുഞ്ഞായിരുന്നപ്പോ അന്നക്കുട്ടിയേം കൊണ്ട്..അമ്മ വാര്‍ത്ത വായിച്ച് തീരണത് വരെ സ്റ്റുഡിയോയുടെ മൂലയില്‍ ഒരു അനക്കം പോലും ഇല്ലാതെ ഇരിക്കുന്ന ആ കുഞ്ഞ് ഇന്നും ഒരത്ഭുതം ആണ്!  അവളുടെ അമ്മയും അങ്ങനെയാണ്, ശാന്തമായി,എല്ലാവരോടും നിറഞ്ഞ സ്‌നേഹത്തോടെ, ചിരിച്ചുകൊണ്ടല്ലാതെ ആര്‍ക്കും കാണാന്‍ കഴിയില്ല...
 
'എടാ.......'എന്ന ആ നീട്ടിവിളിയില്‍ മുഴുവന്‍ സ്‌നേഹമായിരുന്നു! പിന്നെ ഞങ്ങള്‍ എല്ലാ ഇന്ത്യാവിഷന്‍കാരെയും പോലെ പലവഴിക്കായി! ചേച്ചി തീര്‍ത്തും വ്യത്യസ്തമായ വേറൊരു വഴി പോയി, അവിടെയും തിളങ്ങി! 
അന്ന് വീടും കുടുംബവും കുഞ്ഞുങ്ങളും ജോലിയും ഒക്കെ നല്ല മിടുമിടുക്കി ആയി ഓടിനടന്നു മാനേജ് ചെയ്തിരുന്ന ആ സ്വീറ്റ് ഹാര്‍ട്ട് വീണചേച്ചിയാണ് മറ്റന്നാള്‍ മന്ത്രി ആവുന്നത്! അങ്ങനെ ഒരു മന്ത്രിയെ ചേച്ചീന്നു വിളിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്കും കിട്ടുകയാണ്!
 
എംഎല്‍എ ആയതിനുശേഷം ഞങ്ങള്‍ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല! എപ്പോഴെങ്കിലും അപ്രതീക്ഷിതമായി മുന്നില്‍ വരുമെന്നാണ് പ്രതീക്ഷ, അപ്പോഴത്തെ 'എടാ.....' എന്ന വിളി ഇപ്പൊ തന്നെ ചെവിയിലുണ്ട് !
ഞങ്ങളുടെ പ്രിയപ്പെട്ട ചേച്ചി, നിയുക്ത മന്ത്രി വീണ ജോര്‍ജിന് ആശംസകള്‍
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രായം എത്രയെന്നോ?