ദേശാഭിമാനിയില്‍ നിന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ രാജിവെച്ചു
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പാർട്ടി പത്രത്തിൽ നിന്ന് ശ്രീജിത്ത് രാജിവച്ചു
ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ കെ കെ ശ്രീജിത്ത് പാര്‍ട്ടിപത്രത്തി നിന്ന് രാജിവെച്ചു. ഇമെയിലിലാണ് രാജിക്കത്ത് അയച്ചത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ തീരുമാനത്തിന് പിന്നാലെയാണ് ഈ തീരുമാനം ഉണ്ടായത്. സര്‍ക്കാറിനും പാര്‍ട്ടിക്കും നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ചാണ് ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കോഴിക്കോട് വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റിയുടെതായിരുന്നു ഈ തീരുമാനം.
എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയതിന് വിഷമം ഉണ്ടെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു. കുടുംബം നടത്തിയ സമരം പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിരായിരുന്നില്ലെന്നും ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്ന് നീതിനിഷേധമുണ്ടായി. അതിനെതിരെയാണ് താന്‍ പോരാടിയതെന്നും കെ കെ ശ്രീജിത്ത് പറഞ്ഞു.
ശ്രീജിത്തിനെ പുറത്താക്കി വണ്ണാര്‍കണ്ടി ബ്രാഞ്ച് കമ്മിറ്റി എടുത്ത തീരുമാനം വളയം ലോക്കല്‍ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. 1996 മുതല്‍ ബ്രാഞ്ച് അംഗമാണ് കെ കെ ശ്രീജിത്. ജിഷ്ണു കേസില്‍ ഡിജിപി ഓഫിസിന് മുന്നില്‍ നടത്തിയ സമരം സര്‍ക്കാരിന് തിരിച്ചടിയായ ഘട്ടത്തിലാണ് പാര്‍ട്ടിയുടെ ഈ നടപടി ഉണ്ടായത്. ദേശാഭിമാനി നാദാപുരം ലേഖകനായിരുന്ന ശ്രീജിത്ത് കുറെക്കാലമായി വടകര ബ്യൂറോയിലായിരുന്നു.