ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ മൂന്നു പൊലീസുകാര്‍ അറസ്റ്റില്‍

Webdunia
ബുധന്‍, 18 ഏപ്രില്‍ 2018 (21:22 IST)
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ മൂന്നു പൊലീസുകാര്‍ അറസ്റ്റില്‍. എസ്പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്സിലെ സുമേഷ്, സന്തോഷ് ബേബി, ജിതിന്‍രാജ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ അറസ്റ്റ് പ്രത്യേകാന്വേഷണ സംഘം രേഖപ്പെടുത്തി. 
 
പൊലീസിന്‍റെ മര്‍ദനമേറ്റാണ് മരിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും അതിന്‍റെ ഭാഗമായി പൊലീസുകാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.
 
ശ്രീജിത്തിന്‍റെ മൃതദേഹത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിട്ടുണ്ട്. മരണ കാരണമായ പരുക്കേതെന്ന് മെഡിക്കല്‍ ബോര്‍ഡിന്‍റെ പരിശോധനയില്‍ കണ്ടെത്തും. ആരുടെ മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്. 
 
ആന്റിമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്രീജിത്തിന്‍റെ ശരീരത്തില്‍ 18 മുറിവുകള്‍ ഉള്ളതായി രേഖപ്പെടുത്തിയിരുന്നു. അതേസമയം, ശ്രീജിത്ത് വിഷയത്തില്‍ ജനങ്ങളുടെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് എആര്‍ ക്യാംപിലെ പൊലീസുകാരോടു നിര്‍ദേശിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

SSLC Results : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു : 99.07 % വിജയം

ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ, വിടി ബൽറാം: പുതുമുഖങ്ങൾക്ക് സാധ്യത, കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവം

എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾ തുടരും: വി.ഡി.സതീശൻ

അടുത്ത ലേഖനം
Show comments