കുരുന്നുകള്‍ക്ക് രക്ഷയില്ല; യുപിയില്‍ പീഡനത്തിനിടെ എട്ടുവയസുകാരി കൊല്ലപ്പെട്ടു
കുരുന്നുകള്‍ക്ക് രക്ഷയില്ല; യുപിയില്‍ പീഡനത്തിനിടെ എട്ടുവയസുകാരി കൊല്ലപ്പെട്ടു
കത്തുവ സംഭവം രാജ്യത്തെ നാണക്കേടിലേക്ക് തള്ളിവിട്ടതിന് പിന്നാലെ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ എട്ടുവയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടു. സംഭവത്തില്‍ സോനു എന്നയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
സംസ്ഥാനത്തെ ഏട്ട ജില്ലയിലെ ശീതല്‍പൂരിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ കുട്ടിയെ ഞായറാഴ്‌ച രാത്രി ഒന്നരയോടെ കാണാതായി.
കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിവാഹചടങ്ങിനിടെ തട്ടിയെടുത്ത കുട്ടിയെ സോനു അടുത്തുള്ള കെട്ടിടത്തില്‍ എത്തിച്ച് ലൈംഗികമായി ഉപയോഗിച്ചു. ക്രൂര പീഡനത്തിനിടെ അവശയായ കുട്ടിയുടെ തലയില്‍ കല്ല് ഉപയോഗിച്ച് ഇടിച്ചു. കൊല്ലാന്‍ ഉദ്ദേശിച്ചാണ് ഇയാള്‍ ഇങ്ങനെ ചെയ്‌തതെന്നും പൊലീസ് സൂപ്രണ്ട് അഖിലേഷ് കുമാര്‍ വ്യക്തമാക്കി.