സംഭവം നടന്നെന്ന് പറയുന്ന ഭാഗത്ത് ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് താനുണ്ടായിരുന്നു; കുട്ടികള്‍ തന്നെ കണ്ടാല്‍ തിരിച്ചറിയില്ലേ; വണ്ടിയുടെ നമ്പര്‍ തെറ്റായി നോട്ട് ചെയ്തിരിക്കാനാണ് സാധ്യതയെന്നും ശ്രീജിത്ത് രവി
ണ്ടിയുടെ നമ്പര്‍ തെറ്റായി നോട്ട് ചെയ്തിരിക്കാനാണ് സാധ്യതയെന്നും ശ്രീജിത്ത് രവി
കാറിലിരുന്നയാള്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ നഗ്‌നത കാണിച്ച് സെല്‍ഫി എടുത്തെന്ന പരാതിയില്‍ കാറിന്റെ ഉടമസ്ഥനായ നടന്‍ ശ്രീജിത്ത് രവിയെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍, തനിക്കെതിരെയുള്ള ആരോപണത്തിന്റെ സത്യാവസ്ഥ കണ്ടെത്തണമെന്ന നിലപാടിലാണ് ശ്രീജിത്ത് രവി.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താന്‍ ആ ഭാഗത്ത് ഉണ്ടായിന്നു എന്നത് സത്യമാണ്. അനീഷ് അന്‍വറിന്റെ ‘ബഷീറിന്റെ പ്രേമലേഖനം’ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. തന്നെ കണ്ടാല്‍ കുട്ടികളില്‍ ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിയില്ലേ എന്നും ശ്രീജിത്ത് രവി ചോദിക്കുന്നു.
തന്റെ വണ്ടിയുടെ നമ്പര്‍ തെറ്റായി നോട്ട് ചെയ്തിരിക്കാനാണ് സാധ്യത. പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിപ്പിച്ചത് അനുസരിച്ച് കുട്ടികളെയും രക്ഷിതാക്കളെയും കണ്ടിരുന്നു. മുണ്ട് പൊക്കിക്കണിച്ച് അശ്ലീലപ്രദര്‍ശനം നടത്തി എന്നൊക്കെയാണ് പറയുന്നത്. താന്‍ മദ്യപിക്കുന്ന ആളല്ലെന്നും തന്റെ വണ്ടി താന്‍ തന്നെയാണ് ഓടിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്ക് നമ്പര്‍ തെറ്റിയതാണോ അതോ വേറെ ആരെങ്കിലും നമ്പര്‍ വ്യാജമായി ഉപയോഗിച്ചതാണോ എന്നറിയില്ല. കുട്ടികളുടെ പരാതിയില്‍ പറയുന്ന സ്ഥലത്തിനടുത്താണ് ഷൂട്ടിങ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി താന്‍ ഷൂട്ടിംഗിന് അതുവഴി വണ്ടിയെടുത്ത് പോകാറുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശ്രീജിത്ത് രവി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് പറഞ്ഞു.