നിർണായക നീക്കം, ശ്രീറാം ഓടിച്ച കാർ ഫോക്സ് വാഗൺ കമ്പനി പരിശോധിച്ചു !

തിങ്കള്‍, 19 ഓഗസ്റ്റ് 2019 (19:13 IST)
തിരുവനന്തപുരം: മാധ്യമ പ്രവർത്തകന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ശ്രീറാം വെങ്കിട്ട്‌രാമൻ ഓടിച്ചിരുന്ന കർ ഫോക്സ് വാഗണിന്റെ വിദഗ്ധ സംഘം പരിശോധിച്ചു. കാറിന്റെ ക്രാഷ് ഡേറ്റ റെക്കോർഡ് പരിശോധിക്കുന്നതിനായാണ് സംഘം എത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ സാനിധ്യത്തിലായിരുന്നു ഫോക്സ് വാഗണിലെ വിദഗ്ധർ കാർ പരിശോധിച്ചത്.
 
അപകടമുണ്ടായ സമയത്ത് ശ്രീറാം അമിത വേഗത്തിലാണ് വാഹനം ഓടിച്ചിരുന്നത് എന്ന് തെളിയിക്കുന്നതിനായി പൊലീസിന് സിസി‌ടി‌വി ദൃശ്യങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ഫോക്സ് വാഗൺ നടത്തുന്ന പരിശോധനയിൽ അപകടം ഉണ്ടായ സാമയ്ത്തെ വാഹനത്തിന്റെ വേഗത സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താൻ സാധിക്കും എന്നാണ് പൊലീസിന്റെ പ്രതീക്ഷ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അറബിയുടെ ഭക്ഷണത്തിൽ മൂത്രം കലർത്തിനൽകി വീട്ടുജോലിക്കാരി, പിന്നിട് സംഭവിച്ചത് !