Webdunia - Bharat's app for daily news and videos

Install App

എസ് എസ് എൽ സി,രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ (മാർച്ച്‌ 3) ന് ആരംഭിക്കും; വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി

അഭിറാം മനോഹർ
ഞായര്‍, 2 മാര്‍ച്ച് 2025 (13:04 IST)
2025-ലെ എസ്.എസ്.എല്‍.സി / റ്റി.എച്ച്.എസ്.എല്‍.സി / എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ 2025 മാര്‍ച്ച് 3-ന് ആരംഭിച്ച് മാര്‍ച്ച് 26-ന് അവസാനിക്കും. സംസ്ഥാനത്ത് മൊത്തം 2964 പരീക്ഷാ കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നു. ഇതില്‍ ആണ്‍കുട്ടികളുടെ എണ്ണം 2,17,696 ഉം പെണ്‍കുട്ടികളുടെ എണ്ണം 2,09,325 ഉം ആണ്.
 
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലെ സ്‌കൂളുകളില്‍ നിന്നുള്ള റെഗുലര്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം താഴെ കാണുന്നു:
 
സര്‍ക്കാര്‍ സ്‌കൂളുകള്‍: 1,42,298 കുട്ടികള്‍
 
എയ്ഡഡ് സ്‌കൂളുകള്‍: 2,55,092 കുട്ടികള്‍
 
അണ്‍ എയ്ഡഡ് സ്‌കൂളുകള്‍: 29,631 കുട്ടികള്‍
 
ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നു. ഇവര്‍ക്ക് പുറമേ, ഓള്‍ഡ് സ്‌കീമില്‍ (പി.സി.ഒ) 8 കുട്ടികളും പരീക്ഷ എഴുതുന്നു.
 
മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് (28,358). ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893).
 
 
ഹയര്‍സെക്കന്ററി രണ്ടാം   വര്‍ഷ   പരീക്ഷകള്‍ 03/03/2025 മുതല്‍ 26/03/2025 വരെയുള്ള ഒന്‍പതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. ഉച്ചക്കു ശേഷമാണ് ഹയര്‍സെക്കന്ററി പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. 
പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിജയാശംസകള്‍ നേരുന്നു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു

അടുത്ത ലേഖനം
Show comments