Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തവണ എസ്എസ്എല്‍സി എഴുതുന്നത് 4,27,407 വിദ്യാര്‍ഥികള്‍

Sslc Exam

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 29 മാര്‍ച്ച് 2022 (09:46 IST)
എസ്.എസ്.എല്‍.സി  പരീക്ഷ മാര്‍ച്ച് 31ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 3 മുതല്‍ 10 വരെ നടക്കും. 4,27,407 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. 4,26,999 പേര്‍ റെഗുലറായും 408 പേര്‍ പ്രൈവറ്റായും പരീക്ഷയെഴുതും. 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. 2,962 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഗള്‍ഫ് മേഖലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 574 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 882 വിദ്യാര്‍ഥികളും പരീക്ഷയെഴുതും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ്-19 കോളര്‍ ട്യൂണ്‍ ഉടന്‍ പിന്‍വലിച്ചേക്കും