Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് രണ്ടുമണിക്ക് അറിയാം

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് രണ്ടുമണിക്ക് അറിയാം

ശ്രീനു എസ്

തിരുവനന്തപുരം , ചൊവ്വ, 30 ജൂണ്‍ 2020 (13:58 IST)
എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് 2 മണിക്ക് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി,  ഹിയറിങ് ഇംപയേഡ് എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും ഇന്നു പ്രസിദ്ധീകരിക്കും. 422347 വിദ്യാര്‍ഥികളായിരുന്നു ഇത്തവണ പരീക്ഷ എഴുതിയിരുന്നത്. കഴിഞ്ഞ മാര്‍ച്ച് പത്തിന് ആരംഭിച്ച പരീക്ഷ കൊറോണ ഭീതിയെതുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ബാക്കിയുണ്ടായിരുന്ന രണ്ടു പരീക്ഷകള്‍ നടത്തിയത് മെയ് 26മുതല്‍ 30വരെയുള്ള തിയതികളിലായിരുന്നു. 
 
എസ്എസ്എല്‍സി ഫലം അറിയാന്‍ മെബൈല്‍ ആപ്പ് ഒരുക്കിയിട്ടുണ്ട്. സഫലം 2020 എന്നാണ് ആപ്പിന്റെ പേര്. ഇത് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അവസാനനിമിഷം തിരക്കൊഴിവാക്കാന്‍ നേരത്തെ ഡൗണ്‍ലോഡ് ചെയ്ത് വയ്ക്കുന്നതായിരിക്കും നല്ലത്. keralaresults.nic.in, keralapareekshabhavan.in, www.result.kite.kerala.gov.in, sslcexam.kerala.gov.in, results.kerala.nic.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ വഴി ഫലം ലഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ കൊവിഡ് ബാധിതന്‍ മരിച്ചു; സംസ്ഥാനത്ത് കൊവിഡ് മരണം 24ആയി