Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം: 96.59 % വിജയം; കഴിഞ്ഞവര്‍ഷത്തേക്കാള്‍ രണ്ടു ശതമാനം കുറവ്

എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം: 96.59 % വിജയം; കഴിഞ്ഞവര്‍ഷത്തേക്കാള്‍ രണ്ടു ശതമാനം കുറവ്

എസ് എസ് എല്‍ സി
തിരുവനന്തപുരം , ബുധന്‍, 27 ഏപ്രില്‍ 2016 (11:20 IST)
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.59 % ആണ് ഇത്തവണത്തെ വിജയശതമാനം. ചീഫ് സെക്രട്ടറി പി കെ മൊഹന്തിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിജയത്തില്‍ രണ്ടു ശതമാനത്തിന്റെ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 98.57% ആയിരുന്നു വിജയശതമാനം.
 
ഇത്തവണ 100 ശതമാനം വിജയം നേടിയ 1207 സ്കൂളുകള്‍ ആണ് സംസ്ഥാനത്തുള്ളത്. പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികളെയും 1207 സ്കൂളുകള്‍ ഉന്നതപഠനത്തിന് അര്‍ഹരാക്കി. പരീക്ഷാഫലം അറിയുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഐ ടി അറ്റ് സ്കൂളുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്.
 
ഏറ്റവും ഉയര്‍ന്ന വിജയശതമാനം പത്തനംതിട്ട ജില്ലയിലും ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലുമാണ്. ഐ ടി അറ്റ് സ്കൂള്‍ നമ്പറായ 0484 6636966 വഴി പരീക്ഷാഫലം അറിയാം. കൂടാതെ, www.result.itschool.gov.in എന്ന വെബ്സൈറ്റ് മുഖേനയും പരീക്ഷാഫലം അറിയാം.
 
മെയ് 23 മുതല്‍ 27 വരെ സേ പരീക്ഷ നടക്കും. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ 2016 ഏപ്രില്‍ 29 വരെ മേയ് നാലു വരെ സ്വീകരിക്കുന്നതാണ്. മെയ് നാലാം വാരം സര്‍ട്ടിഫിക്കറ്റുകള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദാവൂദിന് ശേഷം അധോലോക രാജാവാകുന്നതാര് ?; ഛോട്ടാ ഷക്കീല്‍ നയിക്കുമെന്ന് റിപ്പോര്‍ട്ട്, വിഷയത്തില്‍ ആശയക്കുഴപ്പവും