Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

പത്താം ക്ലാസ് പരീക്ഷ മാർച്ച് ഒമ്പതിന് തുടങ്ങും

SSLC
തിരുവനന്തപുരം , വ്യാഴം, 16 ഫെബ്രുവരി 2023 (15:18 IST)
തിരുവനന്തപുരം: ഇക്കൊല്ലത്തെ പത്താം ക്ലാസ് പരീക്ഷ മാർച്ച് ഒമ്പതിന് തുടങ്ങും. ഐ.ടി പരീക്ഷകൾ കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചിരുന്നു. ഇക്കൊല്ലം എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് 419363 വിദ്യാർത്ഥികളാണ്.
 
എന്നാൽ ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 7106 കുട്ടികൾ കുറവാണ്. പ്രൈവറ്റ് വിഭാഗത്തിൽ 193 പേരാണ് പരീക്ഷ എഴുതുന്നത്. ഇക്കൊല്ലം ആകെ 2960 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഗൾഫിൽ എട്ടു സ്‌കൂളുകളിലാണ് 518 പേരും ലക്ഷദീപിൽ നിന്ന് എട്ടു സ്‌കൂളുകളിലാണ് 289 പെരുമാണുള്ളത്.
 
പരീക്ഷ എഴുതുന്നതിൽ 213802 പേർ ആൺകുട്ടികളും 205561 പെൺകുട്ടികളുമാണുള്ളത്. സർക്കാർ സ്‌കൂളിൽ നിന്ന് 140704 കുട്ടികൾ പരീക്ഷ എഴുതുമ്പോൾ എയ്‌ഡഡ്‌ സ്‌കൂളിൽ നിന്ന് 251567 കുട്ടികളും അൺ എയ്‌ഡഡ്‌ സ്‌കൂളിൽ നിന്ന് 27092 കുട്ടികളുമാണുള്ളത്.  
 
മലയാളം മീഡിയത്തിൽ 176158 പേരും 239881 പേർ ഇഗ്ളീഷിലുമാണ് പരീക്ഷ എഴുതുന്നത്. ഇതിനൊപ്പം 1283 പേർ തമിഴിലും 2041 പേർ കന്നടയിലുമാണ് പരീക്ഷ എഴുതുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ത്രിപുരയില്‍ നിയമസഭാ വിധിയെഴുത്ത് വൈകുന്നേരം നാലുമണിവരെ; വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിന്