Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾ രണ്ട് ഘട്ടമായി നടത്തും

Webdunia
ചൊവ്വ, 5 മെയ് 2020 (07:38 IST)
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ലോക്ക്ഡൗണിന് ശേഷം ഒരാഴ്‌ചത്തെ ഇടവേളയിൽ നടത്തിയേക്കുമെന്ന് റിപ്പോർട്ട്.നിലവിൽ ഒരേ സമയത്താണ് പരീക്ഷ. പ്ലസ് വൺ പരീക്ഷകൾ മാറ്റിവെച്ചേക്കും. ഇക്കാര്യങ്ങൾ ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി ഇക്കാര്യം ചർച്ചചെയ്തു തീരുമാനിക്കും.
 
അടുപ്പിച്ചുള്ള ദിവസങ്ങളിലായിരിക്കും പരീക്ഷകൾ നടത്തുക.പ്ലസ് ടു പരീക്ഷ രാവിലെയും എസ്.എസ്.എൽ.സി. പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും നടത്തുക. ഒരു ബെഞ്ചിൽ രണ്ട് പേർ മാത്രം പരീക്ഷകൾ എഴുതുന്ന തരത്തിലായിരിക്കും ക്രമീകരണം.പൊതുഗതാഗതം തുടങ്ങാത്ത സാഹചര്യമാണ് സംസ്ഥാനത്ത് അപ്പോളെങ്കിൽ കുട്ടികളെ സ്കൂളുകളിലെത്തിക്കാൻ ബദൽ മാർഗം കണ്ടെത്തേണ്ടി വരും.
 
ക്യാമ്പുകളുടെ എണ്ണം പരമാവധി കൂട്ടി മൂല്യനിർണയം നടത്തുകയോ അതല്ലെങ്കിൽ പരീക്ഷകളുടെ ഉത്തരപേപ്പറുകൾ അധ്യാപകരുടെ വീട്ടിൽനൽകി മൂല്യനിർണയം നടത്തുകയോ ചെയ്യാനാണ് വിദ്യഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്. ലോക്ക്ഡൗൺ കാലത്ത് പൊതുഗതാഗതം ഇല്ലാത്തതാണ് അധ്യാപകരുടെ വീട്ടിലേക്ക് ഉത്തരപേപ്പറുകൾ കൊടുത്തുവിടണമെന്ന തീരുമാനത്തിന് പിന്നിൽ.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments