Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ക് ഡൗൺ ഒക്കെ അല്ലേ? ചിക്കൻ ദോശ പരീക്ഷിച്ചാലോ

ലോക്ക് ഡൗൺ ഒക്കെ അല്ലേ? ചിക്കൻ ദോശ പരീക്ഷിച്ചാലോ

അനു മുരളി

, ചൊവ്വ, 28 ഏപ്രില്‍ 2020 (16:04 IST)
രാജ്യത്ത് ലോക്ക് ഡൗൺ ആയതോടെ എല്ലാവരും വീട്ടിൽ തന്നെ ഇരുപ്പാണല്ലോ. പലരും പല വിഷയങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഫോട്ടോഗ്രഫി, ക്രിയേറ്റിവി, ചിത്രരചന തുടങ്ങി പല കലാപരിപാടികളിലൂടെയാണ് മിക്കവരും സമയം കളയുന്നത്. അക്കൂട്ടത്തിൽ ഭക്ഷണപ്രേമിയും ഉണ്ട്. വിവിധയിനം ഭക്ഷണങ്ങളും പരീക്ഷിക്കാൻ പറ്റിയ സമയമാണ്. സൂക്ഷിക്കണം, അവശ്യവസ്തുക്കൾ വേസ്റ്റ് ആക്കരുത്. നമുക്കിന്ന് ചിക്കൻ ദോശ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. 
 
ദോശ കേരളീയരുടെ ഇഷ്‌ട പ്രാതലാണ്. എന്നാല്‍ നോണ്‍ വെജ് ദോശ കഴിക്കുന്ന മലയാളികൾ കുറവാണ്. എന്നിരുന്നാലും വ്യത്യസ്തമായ ചിക്കൻ ദോശ ഒന്നു പരീക്ഷിക്കാം. 
 
ചേരുവകള്‍:
 
എല്ലില്ലാത്ത ചിക്കന്‍ ചെറുതായി നുറുക്കിയത് 2 കപ്പ്
ചുവന്ന ഉള്ളി 1 (നന്നായി അരിഞ്ഞത്)
മഞ്ഞപ്പൊടി അര ടീസ്‌പൂണ്‍
പച്ചമുളക് 4 (നന്നായി അരിഞ്ഞത്)
മുളക്പ്പൊടി - 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കുരുമുളക്പ്പൊടി അര ടീസ്പൂണ്‍
ദോശ മാവ് ആവശ്യത്തിന്
എണ്ണ 3 ടീസ്പൂണ്‍
 
തയ്യാറാക്കേണ്ടവിധം:
 
ചിക്കനില്‍ മുളകുപൊടി, മഞ്ഞപ്പൊടി, ഉപ്പ്, കുരുമുളക് പൊടി എന്നിവ നന്നായി കലര്‍ത്തി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വയ്ക്കുക. തലേന്ന് രാത്രി തന്നെ ഇങ്ങനെ കലര്‍ത്തി വച്ചാല്‍ നന്ന്. യോജിക്കുന്ന ഒരു പാനില്‍ 3 ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചിക്കന്‍ പൊരിച്ചെടുക്കുക. അതേ പാനില്‍ തന്നെ ആവശ്യമെങ്കില്‍ കുറച്ച് കൂടി എണ്ണയൊഴിച്ച് പച്ചമുളകും ചുവന്ന ഉള്ളിയും ഫ്രൈചെയ്യുക. ശേഷം പൊരിച്ച് വെച്ച ചിക്കന്‍ ഇതില്‍ ചേർക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പും കുരുമുളകും ചേര്‍ക്കുക. എല്ലാം നന്നായി കുഴഞ്ഞ് വരുന്നത് വരെ മിക്സുചെയ്യുക. പിന്നീട് ദോശക്കല്ലില്‍ മാവ് ഒഴിച്ച ശേഷം ഈ ചേരുവകള്‍ വിതറിക്കൊടുക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് മൂലം പട്ടിണികിടക്കുന്നവര്‍ക്ക് ആഹാരവുമായി താരസുന്ദരി