Webdunia - Bharat's app for daily news and videos

Install App

എസ്എസ്എല്‍സി - പ്ലസ്ടു പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയ്‌ക്ക് പുറത്തുനിന്ന് പരീക്ഷ എഴുതാനും സൗകര്യം

ജോര്‍ജി സാം
ചൊവ്വ, 19 മെയ് 2020 (23:36 IST)
എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയ്ക്കു പുറത്തുനിന്ന് പരീക്ഷ എഴുതാനും സൗകര്യം. അതിനാല്‍ നിലവില്‍ ജില്ലയ്ക്കു പുറത്തുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കായി ജില്ലയിലേക്ക് വരണമെന്നില്ല. ഇതിനായി ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ മതി.
 
എസ്.എസ്.എല്‍.സി/ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാകേന്ദ്രങ്ങള്‍ക്ക് വെബ്സൈറ്റുകളിലൂടെ അപേക്ഷിക്കാം.  എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കുന്ന മീഡിയമുള്ള പരീക്ഷാകേന്ദ്രമാണ്  തെരഞ്ഞെടുക്കേണ്ടത്. ജില്ലകള്‍ക്കകത്തുള്ള പരീക്ഷാകേന്ദ്രമാറ്റം അനുവദനീയമല്ല.

ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കുന്ന സബ്ജക്ട് കോമ്പിനേഷന്‍ നിലവിലുള്ള സ്‌കൂളുകള്‍ മാത്രമേ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കാന്‍ സാധിക്കൂ.  ഓണ്‍ലൈന്‍ അപേക്ഷകള്‍ മെയ് 19 മുതല്‍ 21 ന് വൈകിട്ട് അഞ്ചു മണി വരെ സമര്‍പ്പിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ബലി കഴിപ്പിച്ചത്: ഗുരുതര ആരോപണവുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

അടുത്ത ലേഖനം
Show comments