Webdunia - Bharat's app for daily news and videos

Install App

എസ്എസ്എൽസി, പ്ലസ് ടൂ ഫലങ്ങൾ ഈ മാസാവസാനം

Webdunia
തിങ്കള്‍, 15 ജൂണ്‍ 2020 (16:49 IST)
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷാഫലങ്ങൾ ഈ മാസം അവസാനം പ്രസിദ്ധീകരിക്കും. ഈയാഴ്‌ച്ച പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാകും. തുടർന്ന് ഒരാഴ്ച്ചക്കകം തന്നെ ഫലം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈ ആദ്യവാരം തന്നെ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ തുടങ്ങാനാണു സർക്കാരിന്റെ ശ്രമം.
 
കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍ത്തി വെച്ച എസ്എസ്എൽസി, പ്ലസ് ടൂ  പരീക്ഷകൾ മെയ് 26 മുതലാണ് പിന്നീട് നടത്തിയത്. അതേ സമയം കൊവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ എന്ന് മുതൽ തുറക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.നിലവിൽ ഓൺലൈൻ ക്ലാസുകൾ വഴിയാണ് സംസ്ഥാനത്ത് അധ്യായനം നടക്കുന്നത്.
 
രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ സ്കൂളുകളും കോളേജുകളും ഓഗസ്റ്റ് 15 ന് ശേഷം മാത്രമേ പുനരാരംഭിക്കുകയുള്ളൂ എന്ന് കേന്ദ്രമന്ത്രി രമേഷ് പൊഖ്‌റിയാൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മുഖത്തും മൂക്കിലും തലയിലും ചതവ്; മരണത്തിന് മുന്‍പ് സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

അമേരിക്കയില്‍ പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ഡൊണാള്‍ഡ് ട്രംപ്

ക്രൂരമായ റാഗിംങ്: പ്രതികളായ അഞ്ച് നേഴ്‌സിങ് വിദ്യാര്‍ത്ഥികളുടെയും തുടര്‍പഠനം തടയാന്‍ നേഴ്‌സിങ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം

'അദ്ദേഹം വിശ്വപൗരന്‍, ഞാന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍'; തരൂരിനെ പരിഹസിച്ച് മുരളി, കോണ്‍ഗ്രസില്‍ വീണ്ടും 'തമ്മിലടി'

താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന പ്രതികരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍

അടുത്ത ലേഖനം
Show comments