Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 5 March 2025
webdunia

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: വിജയം 99.47 ശതമാനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: വിജയം 99.47 ശതമാനം

ശ്രീനു എസ്

, ബുധന്‍, 14 ജൂലൈ 2021 (14:14 IST)
എസ്എസ്എല്‍സി പരീക്ഷാ ഫലം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ഇത്തവണ വിജയം 99.47 ശതമാനമാണെന്ന് മന്ത്രി അറിയിച്ചു. ഫലപ്രഖ്യാപനത്തിനു ശേഷം കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ അവരവരുടെ ഫലം അറിയാന്‍ സാധിക്കും. നാലരലക്ഷം വിദ്യാര്‍ത്ഥികളായിരുന്നു പരീക്ഷ എഴുതിയിരുന്നത്. 
 
ഇതോടൊപ്പം ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കും.
 
എസ്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു