സേ പരീക്ഷ ജൂൺ 7 മുതൽ: സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരം ഡിജി ലോക്കറിൽ: പ്ലസ് വൺ ക്ലാസുകൾ ജൂലായ് 5 മുതൽ

Webdunia
വെള്ളി, 19 മെയ് 2023 (16:52 IST)
എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പിക്കുള്ള അപേക്ഷകൾ എന്നിവ മെയ് 20 മുതൽ 24 വരെ ഓൺലൈനായി നൽകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഉപരിപഠനത്തിന് അർഹത നേടാത്ത കുട്ടികൾക്കുള്ള സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെ നടത്തും. ജൂൺ അവസാനം ഫലം പ്രസിദ്ധീകരിക്കും. പരമാവധി 3 വിഷയങ്ങൾക്കാണ് സേ പരീക്ഷ എഴുതാനാവുക.
 
പ്ലസ് വൺ ക്ലാസുകൾ ജൂലായ് 5 മുതലാകും ആരംഭിക്കുക. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാകും. 68,604 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞവർഷം ഇത് 44,363 പേർക്കായിരുന്നു എ പ്ലസ്. 44 ശതമാനമാണ് വർധനവ്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം 99.94 ശതമാനമാണ് വിജയം. ഏറ്റവും കുറവ് വിജയം വയനാട്ടിൽ. 98.41 ശതമാനം. പാലായിലും മൂവാറ്റുപുഴയുമാണ് 100 ശതമാനം വിജയമുള്ള വിദ്യാഭ്യാസജില്ലകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ മൂന്ന് മണിവരെ മാത്രം

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

അടുത്ത ലേഖനം
Show comments