Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറബിക്കടലിൽ തീവ്ര ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

അറബിക്കടലിൽ തീവ്ര ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
, തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (19:35 IST)
അറബിക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ  നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറ് വടക്കുപടിഞ്ഞാറ്‌ ദിശയിൽ ഒമാൻ, യമൻ തീരങ്ങളിലേക്കാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുക. 
 
40 മുതൽ 60കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ ആധ്യത്യുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 12വരെ അറബിക്കടലിന്റെ മധ്യ പടിഞ്ഞാറ്‌ ആഴക്കടലിലേക്ക് മത്സ്യബന്ധനത്തിന് പോവരുത്. 
 
അടുത്ത 24 മണിക്കൂറിൽ അറബിക്കടലിന്റെ മധ്യ കിഴക്ക്, തെക്ക് കിഴക്ക് ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോവരുതെന്നും മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രി പിണറായി വിജയനിൽ ഏറ്റവും ആദരിക്കുന്നത് അളന്നു തൂക്കി ആലോചിച്ചുപയോഗിക്കുന്ന വാക്കുകളിലെ ആ തുടവും തൂക്കവുമാണ്: ശാരദക്കുട്ടി