സംസ്ഥാനത്ത് തെരുവുനായ അക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. 6 വർഷത്തിനിടെ 10 ലക്ഷത്തിലധികം പേർക്കാണ് നായ കടിയേറ്റത്. ഇതിൽ 2 ലക്ഷത്തോളം പേർക്ക് 7 മാസത്തിനിടെയാണ് കടിയേറ്റത്. 20 പേർ മരണപ്പെട്ടു.
കഴിഞ്ഞ ആറ് വർഷത്തിനിടെ പേവിഷ പ്രതിരോധമരുന്നിൻ്റെ ഉപയോഗം 109 ശതമാനം ഉയർന്നെന്നാണ് ആരോഗ്യവകുപ്പിൻ്റെ കണക്കുകൾ. വന്ധ്യകരണം, പുനരധിവാസ പ്രവർത്തനങ്ങൾ പാളിയതാണ് തെരുവുനായകളുടെ എണ്ണം ക്രമാതീതമാക്കിയത്. ജൂലൈയിൽ മാത്രം 38,666 പേർക്കാണ് നായകടിയേറ്റത്.