Webdunia - Bharat's app for daily news and videos

Install App

മോട്ടോർ വാഹന പണിമുടക്ക്; പൊതുഗതാഗതം സ്തം‌ഭിച്ചു, ഹോട്ടലുകളെ ഒഴിവാക്കി

ഹർത്താലിനു പ്രതീതം

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2018 (07:56 IST)
മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. മോട്ടോര്‍ തൊഴിലാളികളും വാഹന ഉടമകളും സംയുക്തമായി നടത്തുന്ന ഹർത്താൽ ചൊവ്വാഴ്ച അർധരാത്രി വരെയാണ് ഉണ്ടാകുക. 
 
നിരത്തില്‍ നിന്ന് എല്ലാ വാഹനങ്ങള്‍ ഒഴിഞ്ഞതോടെ ഹര്‍ത്താല്‍ പ്രതീതിയാണുള്ളത്. പൊതുഗതാഗതം സ്തംഭിച്ച അവസ്ഥയാണുള്ളത്. സ്വകാര്യ ബസുകൾ, ചരക്കുവാഹനങ്ങൾ, ഓട്ടോ, ടാക്സി തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിലാണ്. 
 
പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടക്കാനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. കണ്ണൂര്‍, എം.ജി, കേരള, ആരോഗ്യ സര്‍വകലാശാലകള്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. ഹർത്താൽ അല്ലാത്തതിനാൽ കടകളും ഹോട്ടലുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments