കണ്ണൂരിൽ കർഷകൻ വെടിയേറ്റ് മരിച്ച നിലയിൽ

തിങ്കള്‍, 6 ഓഗസ്റ്റ് 2018 (16:28 IST)
കണ്ണൂർ മഞ്ഞപ്പുല്ലില്‍ കര്‍ഷക തൊഴിലാളിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം സ്വദേശി 53കാരനായ ഭരതനെയാണ് വെടിയെറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.  സ്വകാര്യ വ്യക്തിയുടെ മഞ്ഞപ്പുല്ലിലെ കാപ്പിത്തോട്ടത്തിലെ കര്‍ഷക തൊഴിലാളിയാണ് മരണപ്പെട്ട ഭരതൻ. 
 
മഞ്ഞപ്പുല്ല് റിസോര്‍ട്ടിന് സമീപത്തായി തിങ്കളാഴച രാവിലെയാണ് ഭരതൻ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. തലക്കാണ് വെടിയേറ്റിരിക്കുന്നത്. മൃതദേഹത്തോട് ചേർന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്. 
 
ആത്മഹത്യയോ, അബദ്ധത്തിൽ വെടിപൊട്ടിയതോ ആവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം, സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അബ്ദുൾ സിദ്ദിഖിന്റെ കൊലപാതകം: ആശയങ്ങളെ ഭയക്കുന്നവര്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നുവെന്ന് എം എം മണി