റേഞ്ച് ഇല്ലാത്ത പട്ടിക്കാട്ടിൽ എങ്ങനെ കാണും തുണ്ടുപടം? പെൺകുട്ടിക‌ളുടെ സമരം വൈറലാകുന്നു

വ്യത്യസ്തമായ ഒരു സമരം

ശനി, 10 ഫെബ്രുവരി 2018 (11:14 IST)
പെൺകുട്ടികളുടെ വ്യത്യസ്തമായ സമരം വൈറലാകുന്നു. സമരത്തേക്കാൾ ഉപരിയായി അതിലെ മുദ്രാവാക്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വനിത ഹോസ്റ്റൽ അടച്ച് പൂട്ടിയതിനെതിരെ പാറശാല ചെറുവാരക്കോണം സിഎസ്ഐ ലോ കോളേജിലെ വിദ്യാർത്ഥികളാണ് സമരം ചെയ്തത്. 
 
റേഞ്ച് ഇല്ലാത്ത പട്ടിക്കാട്ടിൽ എങ്ങനെ കാണും തുണ്ടുപടം... അയ്യോ പോയേ കിടപ്പാടം പോയേ... എന്നും പോകുന്നു മുദ്രാവാക്യങ്ങൾ. ഹോസ്റ്റലിലെ ഭക്ഷണശാലയിലെ വൃത്തിയില്ലായ്മയും ഈച്ചശല്യവും ഉൾപ്പെടെ വിദ്യാർത്ഥികൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. 
 
ഇതേതുടർന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധനയ്ക്കെത്തുകയും പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമാവുകയും ചെയ്തതോടെ ഹോസ്റ്റൽ നവീകരിക്കണമെന്ന് നിർദേശം നൽകിയിരുന്നു. അടുക്കള നവീകരിക്കുന്നതിനായി വിദ്യാർത്ഥികൾ എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. 
 
എന്നാൽ, തങ്ങൾ പരാതി നൽകിയതിലുള്ള പകപോക്കലാണ് പെട്ടന്നുള്ള ഈ അടച്ചുപൂട്ടൽ എന്നാണ് വിദ്യാർ‌ത്ഥികൾ ആരോപിക്കുന്നത്. ഇതിനെതിരെയാണ് സമരം നടക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചരിത്രസന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി, സ്വീകരിക്കാനൊരുങ്ങി പലസ്തീ; മോദി വിശിഷ്ടാതിഥിയെന്നു പ്രസിഡന്റ് അബ്ബാസ്