Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഹരിമാഫിയക്കെതിരെ പരാതി നൽകി, സ്കൂൾ വിദ്യാർഥിനിക്കും അമ്മയ്ക്കും മർദ്ദനം

ലഹരിമാഫിയക്കെതിരെ പരാതി നൽകി, സ്കൂൾ വിദ്യാർഥിനിക്കും അമ്മയ്ക്കും മർദ്ദനം
, വ്യാഴം, 19 ജനുവരി 2023 (14:19 IST)
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ലഹരിമാഫിയക്കെതിരെ അധികൃതർക്ക് വിവരം നൽകിയ പ്ലസ് ടു വിദ്യാർഥിനിക്കും അമ്മയ്ക്കും ലഹരിമാഫിയയുടെ മർദ്ദനം. വിവരം നൽകിയ വ്യക്തികളുടെ വിവരം പോലീസിൽ നിന്ന് ചോർന്നതാണ് അക്രമത്തിന് കാരണമായതെന്നും വിദ്യാർഥിനിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
 
എക്സൈസ് വകുപ്പ് സ്കൂളിൽ നൽകിയ ബോധവത്കരണ പരിപാടിയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കൊണ്ടാണ് വിദ്യാർഥിനി വീടിനടുത്ത് നടന്നുവരുന്ന കഞ്ചാവ് വിൽപ്പനയെ പറ്റിയുള്ള വിവരങ്ങൾ പോലീസിൽ അറിയിച്ചത്. എന്നാൽ കഞ്ചാവ് വിൽപ്പനക്കാരെ അറസ്റ്റ് ചെയ്യാനോ വിൽപ്പന തടയാനോ പോലീസ് തയ്യാറായില്ല. മറിച്ച് വിവരം അറിയിച്ച പെൺകുട്ടിയുടെ വിവരം പുറത്താകുകയും മാഫിയയിൽ നിന്നും ഭീഷണിയും മർദ്ദനവും ലഭിക്കുകയാണ് ചെയ്തത്. ലഹരിമാഫിയയെ പേടിച്ച് പെൺകുട്ടിയുടെ പഠനം തന്നെ നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

21 വയസ്സായിട്ട് മദ്യപിച്ചാൽ മതി, മദ്യം വാങ്ങാനുള്ള പ്രായപരിധി 18 ആക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറി കർണാടക