തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 17കാരന്റെ കാലില്‍ ദ്വാരം വീണു. തേവിയാരുക്കുന്ന് അമ്പാടി ഭവനില്‍ അമ്പാടിക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. വീടിനുമുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു മിന്നലേറ്റത്. മുട്ടിന് താഴെ വെടിയുണ്ട ഏറ്റതിനു സമാനമായ പരിക്കാണ് ഏറ്റത്. ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. ഇത്തരത്തില്‍ മുറിവേല്‍ക്കുന്നത് അപൂര്‍വമാണെന്നും അന്വേഷണം നടത്തുമെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.