Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറ്റിങ്ങൽ പാലത്തിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ആറ്റിങ്ങൽ പാലത്തിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം , ബുധന്‍, 10 ഓഗസ്റ്റ് 2016 (08:39 IST)
തിരുവനന്തപുരത്തെ ആറ്റിങ്ങൽ പാലത്തിൽ നിന്നും ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ആറ്റിങ്ങൽ പൂവൻപാറ പാലത്തിൽ നിന്നുമാണ് കുട്ടി ചാടിയത്. കിളിമാനൂർ ഗവൺമെന്റ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഉല്ലാസ് ആണ് മരിച്ചത്. 
 
പുഴയിൽ ചാടിയ ഉല്ലാസിന്റെ മൃതദേഹം നാട്ടുകാരും പൊലീസും ചേർന്ന് കരക്കെത്തിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്താൻ ഇപ്പോഴും ഭീകരരെ അയക്കുന്നു; പാക്കിസ്താൻ ഹൈക്കമീഷണറെ വിളിച്ചു വരുത്തി ഇന്ത്യ താക്കീത് നൽകി