Webdunia - Bharat's app for daily news and videos

Install App

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

ഇന്ന് കട അവധിയായതിനാല്‍ മുടി നാളെ വെട്ടാമെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 3 ജൂണ്‍ 2025 (17:45 IST)
കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ പ്ലസ് ടു വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയെന്ന് പരാതി. കൊല്ലം ഉമയനല്ലൂര്‍ മൈലാപ്പൂര്‍ എകെഎംഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി മുന്നോട്ടു വന്നത്. ഇന്ന് കട അവധിയായതിനാല്‍ മുടി നാളെ വെട്ടാമെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.
 
സ്‌കൂളിന് പുറത്ത് മഴ നനഞ്ഞു നില്‍ക്കേണ്ടി വന്നെന്നും കുട്ടികള്‍ പറയുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പരാതി അടിസ്ഥാന രഹിതമാണെന്നും മുടിവെട്ടാത്തതിന് ആരെയും പുറത്താക്കിയിട്ടില്ലെന്നും സ്ഥിരമായി വൈകി വരുന്നതിനാണ് കുട്ടികളെ പുറത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നും രക്ഷിതാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ സമാനമായ പരാതി ഉയര്‍ന്നു വന്നിരുന്നു.
 
മുടിവെട്ടാത്തതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്ലാസ്സില്‍ കയറ്റാതെ മണിക്കൂറോളം പുറത്തുനിര്‍ത്തി എന്നായിരുന്നു പരാതി. കുട്ടിയുടെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയത്. അടൂര്‍ ഹോളി ഏഞ്ചല്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയാണ് പരാതി വന്നത്. തെറ്റുപറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് നല്‍കിയതോടെ രക്ഷിതാവ് പരാതി പിന്‍വലിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments