Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌കൂളിൽ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച പൂർവ്വവിദ്യാർത്ഥികൾ പിടിയിൽ

സ്‌കൂളിൽ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച പൂർവ്വവിദ്യാർത്ഥികൾ പിടിയിൽ
, ബുധന്‍, 6 ജൂലൈ 2022 (18:30 IST)
ഏറ്റുമാനൂർ : സ്‌കൂളിൽ നിന്ന് ലാപ്ടോപ്പ് ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച രണ്ടു പൂർവ്വ വിദ്യാർത്ഥികൾ പിടിയിലായി.  നീണ്ടൂർ പ്രാവട്ടം പറയൻകുന്നേൽ ധനുരാജ് (21), നീണ്ടൂർ തൊമ്മൻപറമ്പിൽ ഡെപ്യൂട്ടികവല അരവിന്ദ ടി.രാജു (20) എന്നിവരെ ഏറ്റുമാനൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
 
നീണ്ടൂർ എസ്.കെ.വി സ്‌കൂളിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് നാല് ലാപ്ടോപ്പുകളും രണ്ടു ക്യാമറകളുമാണ് ഇവർ മോഷ്ടിച്ചത്. ഇവരെ പിടികൂടാൻ സഹായിച്ചത് കോട്ടയം ഡോഗ് സ്‌ക്വഡിലെ നായ രവി എന്ന അപ്പുവാണ്. കേസ് അന്വേഷിക്കുന്ന സമയത്ത് സ്‌കൂളിനടുത്തുള്ള കെട്ടിടത്തിന്റെ പുറകുവശത്തെ ഒരു മുറിയിൽ നിന്ന് രണ്ടു ലാപ്ടോപ്പുകളും മുകളിലത്തെ നിലയിൽ നിന്ന് മറ്റൊരു ലാപ്ടോപ്പും കണ്ടെത്തിയിരുന്നു. തുടർന്നാണ് ഡോഗ്‌സ്‌ക്വഡിന്റെ സഹായം തേടിയതും.
 
തുടർന്ന് ലാപ് ടോപ്പ് കണ്ടെത്തിയ സ്ഥലത്തു നിന്ന് നായ മണം പിടിച്ചു ഒരു കിലോമീറ്ററോളം ദൂരെയെത്തി. അവിടെയെത്തി നായ കുറച്ചപ്പോൾ പ്രതികൾ വീട്ടിൽ നിന്നും ഇറങ്ങിയോടിയതും പോലീസ് കൈയോടെ ഇവരെ പിടികൂടി. തുടർന്ന് ഇവരിൽ നിന്ന് മറ്റൊരു ലാപ്ടോപ്പും കാമറകളും കണ്ടെടുത്തു. കഞ്ചാവ് കേസുകളിലെ പ്രതികളാണ് ഇവർ എന്ന് പോലീസ് പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രി സജി ചെറിയാൻ രാജിവെച്ചു