സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ 8 മുതല്‍ 10 വരെ ക്ലാസുകളിലെ പഠനസമയം അരമണിക്കൂര്‍ വര്‍ധിക്കും. രാവിലെ 9:45ന് ആരംഭിച്ച് വൈകീട്ട് 4:15 വരെയായിരിക്കും പുതുക്കിയ പ്രവര്‍ത്തനസമയം.
പുതുക്കിയ മെനു അനുസരിച്ച് സ്‌കൂള്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാചകചിലവ് വര്‍ദ്ധിപ്പിച്ച് നല്‍കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യവും ചര്‍ച്ച ചെയ്ത് തീരുമാനിക്കും.അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് സംഘടനകള്‍ പിന്തുണ അറിയിച്ചു. സ്‌കൂളുകളും ടേം പരീക്ഷകളും യൂണിറ്റ് പരീക്ഷകളും തുടരുന്നതാണ് ഉചിതമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം യോഗം അംഗീകരിച്ചു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍, വി എച്ച് എസ് ഇ ട്രാന്‍സ്ഫര്‍ നടത്തുന്നതിന് സാങ്കേതിക തടസങ്ങള്‍ ഉടന്‍ പരിഹരിച്ച് സ്ഥലം മാറ്റം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.