ചാവക്കാടുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകൾക്ക് കേടുപാട് സംഭവിച്ചു. വൈദ്യുതി ബന്ധം പലയിടത്തും തകരാറിലായി. ശനിയാഴ്ച വെകീട്ട് നാല് മണിയോടെയായിരുന്നു തീരദേശ മേഖലയിൽ മിന്നൽ ചുഴലി അനുഭവപ്പെട്ടത്.
നഗരസഭാ വാർഡ് 32-ൽ എസിപ്പടിക്ക് കിഴക്ക് വശം താമസിക്കുന്ന രാമി ഹംസക്കുട്ടിയുടെ ഓടിട്ട വീടിന്റെ ഓടുകൾ, മേൽക്കൂര എന്നിവ പറന്നു പോയി. രാമി നാഫീസുവിന്റ വീടിന്റെ നാല് ജനൽ ചില്ലുകളും തെറിച്ചു പോയി. തൊഴുത്തിന്റെ മുകളിലേക്ക് തെങ്ങ് വീണു.
പേള ഹസ്സൈനാറിന്റെ ഓല വീടിന് മുകളിലേക്ക് പ്ലാവ് വീണു.
തൊണ്ടേൻകേരൻ ഹനീഫയുടെ പറമ്പിലുള്ള തെങ്ങ് കടമുറിഞ്ഞു വീണു.
കോഴിക്കോട്ടാളൻ അബുബക്കറിന്റ മതിൽ പൊളിഞ്ഞു വീണു.
കോഴിക്കോട്ടാളൻ മനാഫിന്റ വീടിന്റ ഓടുകൾ
തെറിച്ചു പോയി. കോട്ടപ്പുറത്ത് ബദറുവിന്റെ പറമ്പിലെ പ്ലാവ് കടമുറിഞ്ഞു വീണു.കോട്ടപ്പുറത്ത് അബ്ബാസിന്റ വീടിന്റെ ഷീറ്റ് പറന്നു പോയി നഷ്ടം ഉണ്ടായി. നഗരസഭ അധികൃതർ സ്ഥലം സന്ദർശിച്ചു.