സുധാകരനിൽനിന്നും ആ ജീവൻ രണ്ടായി വീണ്ടും ജൻ‌മമെടുത്തു

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (16:20 IST)
കണ്ണൂർ: റോഡപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എഴുത്തുകാരൻ കെ വി സുധാകരന്റെ ബീജം ഐ വി എഫ് ചികിത്സവഴി ഭാര്യ ഷിൽനയുടെ ഗർഭപാത്രത്തിലൂടെ രണ്ട് ജീവനായി ഉയിർകൊണ്ടു. ഷിൽന ഇരട്ട പെൺകുട്ടികൾക്ക് ജൻ‌മം നൽകി.  സുധാകരൻ മരിച്ച് ഒരു വർഷത്തിന് ശേഷമാണ് ഐ വി എഫ് ചികിത്സയിലൂടെ ഇരുവർക്കും ഇരട്ട പെൺകുട്ടികൾ പിറക്കുന്നത്.
 
കോഴിക്കോട് എ ആർ എം സി ചികിത്സാ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സുധാകരന്റെ ബീജം ഷിൽനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചുള്ള ചികിത്സ ഫലം കാ‍ണുകയായിരുന്നു നേരത്തെ രണ്ടുതവണ ചികിത്സ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. സുധാകരന്റെ മരണ ശേഷം ഐ വി എഫ് ചികിത്സ നടത്തുന്നതിൽ പല കോണിൽ നിന്നും എതിർപ്പുകൾ നേരിട്ടിരുന്നെങ്കിലും വീടുകാരുടെ പിന്തുണയോടെ ഷിൽന ചികിത്സ നടത്തുകയായിരുന്നു.  
 
കണ്ണൂരിലെ കൊയിലി ആശുപത്രിയിലാണ് പ്രസവ ശസ്ത്രക്രിയ നടന്നത്. അമ്മയും രണ്ടു കുട്ടികളും സുഖമായിരിക്കുന്നു. 2017 ഓഗസ്റ്റ് പതിഞ്ചിന് നിലമ്പൂരിലെ അധ്യാപക ക്യാമ്പ് കഴിഞ്ഞ് മടങ്ങിവരവെ ഉണ്ടായ അപകടത്തിലാണ് തലശേരി ബ്രണ്ണൻ കോളേജിലെ അധ്യാപകനായിരുന്ന സുധാകരൻ മരണപ്പെടുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

2026ല്‍ ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ടുകള്‍: ഏറ്റവും താഴെയുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ്

സ്വര്‍ണം ചെമ്പാക്കിയ രേഖകളില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ എസ്‌ഐടി; പത്മകുമാറിന്റെ കയ്യക്ഷരം പരിശോധിക്കും

ഉണ്ണികൃഷ്ണനും പോറ്റി പുറത്തിറങ്ങുന്നത് തടയാന്‍ പോലീസിന്റെ നീക്കം; പുതിയ കേസുകളെടുക്കും

സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കു സാധ്യത; എല്‍ഡിഎഫിനു ചുരുങ്ങിയത് 83 സീറ്റുകള്‍, വോട്ട് വികസനത്തിന്

സംസ്ഥാനത്തുടനീളമുള്ള മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച പണിമുടക്കും; ഫെബ്രുവരി 2 മുതല്‍ ഒപി ബഹിഷ്‌കരിക്കും

അടുത്ത ലേഖനം
Show comments