കരുണാകരനെ ചതിച്ചത് പി.വി നരസിംഹറാവു, നീതി കിട്ടാതെ മരിച്ചത് അച്ഛൻ മാത്രം: മുരളീധരൻ

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (15:51 IST)
ചാരക്കേസിലെ വിധിയിലൂടെ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ നിരപരാധിത്വം തെളിഞ്ഞെന്നു മകനും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. കരുണാകരനെ ചതിച്ചത് പി.വി. നരസിംഹറാവുവാണെന്നും കരുണാകരന്റെ രാജിക്കായി അദ്ദേഹം സമ്മർദ്ദം ചെലുത്തിയെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 
 
അച്ഛൻ കടുത്ത മാനസികപീഡനം അനുഭവിച്ചു. നീതി കിട്ടാതെ മരിച്ചത് അദ്ദേഹം മാത്രമാണ്. വിധിയെ സ്വാഗതം ചെയ്യുന്നു.- മുരളീധരൻ പറഞ്ഞു.
 
കരുണാകരനെ ചാരക്കേസിൽ കുടുക്കിയത് അഞ്ച് പേരാണെന്ന് മകൾ പത്മജ വേണുഗോപാൽ ആരോപിച്ചിരുന്നു. കേസിൽ അച്ഛന് നീതി കിട്ടണമെങ്കിൽ ആ അഞ്ച് പേരുടെ പേരുകൾ പറയേണ്ടി വരുമെന്നാണെങ്കിൽ താനത് ജുഡീഷ്യൽ കമ്മിഷനോടു പറയുമെന്നും പത്മജ പറയുന്നു.
 
വിശ്വസിച്ച് കൂടെ നിന്നവർ പോലും അച്ഛനെ കൈവിട്ടു. അവർ അച്ഛനെ തള്ളിപ്പറയുകയായിരുന്നുവെന്നും പത്മജ പറയുന്നു. മരണം വരെ അച്ഛനു സങ്കടമായിരുന്നു. എല്ലാവരും ഒറ്റപ്പെടുത്തി. അച്ഛന്‍റെ നിരപരാധിത്വം തെളിയിക്കേണ്ടതു പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. കെ കരുണാകരനെ ചതിച്ച നേതാക്കൾ ഇന്നും സുരക്ഷിതരാണ്. അവർക്കുള്ള ഇരുട്ടടിയാണ് ഇന്നത്തെ വിധിയെന്ന് പത്മജ പ്രതികരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

അടുത്ത ലേഖനം
Show comments