Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടതികളിൽ മാധ്യമപ്രവർത്തകർ നേരിടുന്ന വിലക്ക്; പരിഹാരം കാണണം, ഗവർണർ ഇടപെടണമെന്ന് സുധീരൻ

കോടതികളിൽ മാധ്യമപ്രവർത്തകർ നേരിടുന്ന വിലക്ക്; പരിഹാരം കാണണം, ഗവർണർ ഇടപെടണമെന്ന് സുധീരൻ

കോടതികളിൽ മാധ്യമപ്രവർത്തകർ നേരിടുന്ന വിലക്ക്; പരിഹാരം കാണണം, ഗവർണർ ഇടപെടണമെന്ന് സുധീരൻ
തിരുവനന്തപുരം , വ്യാഴം, 28 ജൂലൈ 2016 (12:48 IST)
മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ കോടതികളിൽ മാധ്യമപ്രവർത്തകർ നേരിടുന്ന വിലക്ക് പരിഹരിക്കാൻ ഗവർണർ ഇടപെടണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെന്നും സുധീരൻ വ്യക്തമാക്കി.
 
മാധ്യമ - അഭിഭാഷക പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തിയിട്ടും പ്രശ്നം തുടരുന്നത് ഭരണകൂടത്തിന്‍റെ പരാജയമാണ്. പൊതുധാരണ രൂപപ്പെടുത്തിയെടുക്കുന്നതിന് ചർച്ച നടത്തണം. സംഭവത്തിന് രമ്യമായ പരിഹാര ചർച്ചകൾ രൂപപ്പെടുത്തിയെടുക്കേണ്ടത് ആവശ്യമാണെന്നും സുധീരൻ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് സർക്കാർ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിക്കാതിരിക്കുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ലംഘിക്കലാണെന്നും സുധീരൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന് ദൃക്‌സാക്ഷി; മൊഴി നല്കിയത് എം ജി റോഡില്‍ കട നടത്തുന്നയാള്‍