Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചടയമംഗലത്ത് ഭര്‍ത്താവ് വിദേശത്തുനിന്ന് എത്തിയ ദിവസം 23 കാരിയായ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

Suicide
ചടയമംഗലത്ത് ഭര്‍ത്താവ് വിദേശത്തുനിന്ന് എത്തിയ ദിവസം 23 കാരിയായ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. ചടയമംഗലം അക്കോണം പ്ലാവില വീട്ടില്‍ കിഷോറിന്റെ ഭാര്യ 23 കാരിയായ ലക്ഷ്മിയാണ് ആത്മഹത്യ ചെയ്തത്. ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇതിനുശേഷം ഒരു മാസം കഴിഞ്ഞ് കുവൈത്തിലേക്ക് മടങ്ങിയ കിഷോര്‍ ചൊവ്വാഴ്ച രാവിലെയാണ് മടങ്ങിയെത്തിയത്. 
 
വീട്ടിലെത്തിയപ്പോള്‍ മുറിയുടെ വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. അടൂരില്‍ നിന്ന് ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തിയ ശേഷം മാത്രമാണ് വാതില്‍ ചവിട്ടി തുറന്നത്. സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലത്ത് വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു