Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

പ്രേമിച്ച് വിവാഹം കഴിച്ച ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ

ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ
, ചൊവ്വ, 25 ഏപ്രില്‍ 2017 (17:03 IST)
പ്രേമിച്ച് വിവാഹം കഴിച്ച ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യല്ലൂർ മാതക്കോട് വീട്ടിൽ പ്രേംജി എന്ന ബാലു (46), ഭാര്യ ബിന്ദു (42) എന്നിവരാണ് തൂങ്ങിമരിച്ചത്.  സാമ്പത്തിക  പ്രയാസമാണ് മരണ കാരണമെന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ പറയുന്നു. 
 
കോഴിക്കോട് സ്വദേശിയായ ബിന്ദുവും പ്രേംജിയും പ്രേമിച്ച്  വിവാഹം  കഴിച്ചിട്ട് പന്ത്രണ്ട് വർഷങ്ങളായെങ്കിലും ഇവർക്ക് കുട്ടികളില്ല. ബന്ധുക്കളുമായി സ്വത്ത് തർക്കമുണ്ടായിരുന്നു ബാലുവിനെന്നും ഇയാൾ മാസങ്ങൾക്ക് മുമ്പ് ഭാര്യയുടെ തല അടിച്ചു പൊട്ടിച്ചിരുന്നെന്നും പോലീസ് വെളിപ്പെടുത്തി. 
 
കഴിഞ്ഞ ദിവസം രാവിലെ വീട്ടുവാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ ജനലിലൂടെ നോക്കിയപ്പോഴാണ് ഇരുവരും മരിച്ച നിലയിൽ കണ്ടെത്തിയത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരെ ഊളമ്പാറയ്ക്ക് അയച്ചാലും മണിയെ അയയ്ക്കരുത്, അവിടുള്ളവര്‍ ഓടിപ്പോകും: തിരുവഞ്ചൂർ