Webdunia - Bharat's app for daily news and videos

Install App

കായലില്‍ ചാടി മരിച്ച യുവതിയുടെ ഭര്‍ത്താവ് തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (11:36 IST)
കൊല്ലം: മകനോടൊപ്പം കായലില്‍ ചാടി മരിച്ച യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇടവട്ടം പൂജപ്പുര സിജു സദനത്തില്‍ സിജുവിനെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
കഴിഞ്ഞ ദിവസം സിജുവിന്റെ ഭാര്യ രാഖി, മകന്‍ ആദി എന്നിവര്‍ കായലില്‍ ചാടി മരിച്ചിരുന്നു. നാല് വര്‍ഷം മുമ്പായിരുന്നു സിജുവിന്റെയും രാഖിയുടെയും വിവാഹം. സ്ഥിരം മദ്യപാനിയായ സിജു രാഖിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു എന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നു. കുണ്ടറയ്ക്ക് സമീപത്തായി അഷ്ടമുടി കായലിലാണ് പെരിനാട് സ്വദേശി രാഖി കുട്ടിയേയും കൊണ്ട് ചാടി മരിച്ചത്.
 
സ്വകാര്യ ബസിലെ കണ്ടക്ടറായ സിജു രാഖി മരിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് കായലരികത്തു രാഖിയുടെ ചെരിപ്പുകള്‍ കണ്ടത്. തുടര്‍ന്ന് സമീപ വാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. പിന്നീടുണ്ടായ തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments