Publish Date: Thu, 22 Oct 2020 (09:51 IST)
Updated Date: Thu, 22 Oct 2020 (09:55 IST)
കോഴിക്കോട്: യുവതിയെ കാറിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. നാല്‍പ്പത്തിരണ്ട് വയസുള്ള മരഞ്ചാട്ടി സ്വദേശി ദീപ്തി എന്ന സ്ത്രീയാണ് ഇത്തരത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മുക്കം ചുണ്ടത്തും പൊയിലില്‍ കെ.എം.ഇ എസ്‌റേറ്റിനടുത്ത് ഇവരെ മരിച്ച നിലയില്‍ കാണപ്പെട്ടത്. തോട്ടുമുക്കം റോഡില്‍ നിന്ന് സമീപത്ത് അല്‍പ്പം കയറ്റി നിര്‍ത്തിയ നിലയിലുള്ള കാറില്‍ നിന്ന് പുകപടലങ്ങള്‍ ഉയരുന്നത് കണ്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു.
പോലീസ് എത്തി കാറിന്റെ ഗ്‌ളാസ് തുറന്നപ്പോഴാണ് മരിച്ച നിലയില്‍ യുവതിയെ കണ്ടത്. കാറിന്റെ സീറ്റുകളും കത്തി നശിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ചാലക്കുടി സ്വദേശി ബിജുവാണ് ഭര്‍ത്താവ്.
എ കെ ജെ അയ്യര്‍
Publish Date: Thu, 22 Oct 2020 (09:51 IST)
Updated Date: Thu, 22 Oct 2020 (09:55 IST)