കോട്ടയം:  ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം അയർക്കുന്നത്താണ് ഭാര്യയെ വെട്ടേറ്റ നിലയിൽ കട്ടിലിനടിയിലും ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.
									
			
			 
 			
 
 			
			                     
							
							
			        							
								
																	അയർക്കുന്നം അമയന്നൂർ പതിമൂന്നാം വാർഡ് പതിക്കൽ വീട്ടിൽ സുധീഷ് (40), ഭാര്യ ടിന്റു (34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞു ജില്ലാ പോലീസ് മേധാവി ഡി.ശിൽപയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
									
										
								
																	സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല എന്നാണു പോലീസ് പറയുന്നത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്.