Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെള്ളപ്പൊക്കത്തില്‍ സർട്ടിഫിക്കറ്റുകളും വസ്‌ത്രങ്ങളും നശിച്ചു; യുവാവ് ആത്മഹത്യ ചെയ്തു!

വെള്ളപ്പൊക്കത്തില്‍ സർട്ടിഫിക്കറ്റുകളും വസ്‌ത്രങ്ങളും നശിച്ചു; യുവാവ് ആത്മഹത്യ ചെയ്തു!

വെള്ളപ്പൊക്കത്തില്‍ സർട്ടിഫിക്കറ്റുകളും വസ്‌ത്രങ്ങളും നശിച്ചു; യുവാവ് ആത്മഹത്യ ചെയ്തു!
കോഴിക്കോട് , തിങ്കള്‍, 20 ഓഗസ്റ്റ് 2018 (16:53 IST)
വെള്ളപ്പൊക്കത്തില്‍ സർട്ടിഫിക്കറ്റുകൾ നശിച്ചു പോയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് കാരന്തൂർ സ്വദേശി കൈലാഷാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഞായറാഴ്‌ചയാണ് സംഭവം.

ഐടിഐയില്‍ പ്രവേശനം ലഭിച്ചതിന്റെ ഒരുക്കത്തിലായിരുന്നു കൈലാഷ്. പുതിയ വസ്‌ത്രങ്ങള്‍ വാങ്ങുകയും പഠന ചെലവിനായി പണം സ്വരൂപിക്കുകയും ചെയ്‌തിരുന്നു.

ശക്തമായ മഴയില്‍ വീട്ടില്‍ വെള്ളം കയറിയതോടെ കൈലാഷ് മാതാപിതാക്കള്‍ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. വെള്ളം കുറഞ്ഞതോടെ ഞായറാഴ്‌ച വീട്ടില്‍ മടങ്ങി എത്തിയപ്പോഴാണ് പ്ലസ്‌ടു സർട്ടിഫിക്കറ്റുകൾ നശിച്ചു പോയതായി മനസിലാക്കിയത്.

സര്‍ട്ടിഫിക്കറ്റുകള്‍ നനഞ്ഞ് കീറിപ്പോയ അവസ്ഥയിലായിരുന്നു. വസ്‌ത്രങ്ങള്‍ ഒഴുകി പോകുകയും ചെയ്‌തു. ഇതില്‍ മനംനൊന്ത കൈലാഷ് വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

കൈലാഷിന് പിന്നാലെ വീട്ടില്‍ മടങ്ങി എത്തിയ മാതാപിതാക്കളാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലെ പ്രളയക്കെടുതി ലോകത്തോട് വിളിച്ചു പറയാന്‍ തരൂര്‍ ഐക്യരാഷ്‌ട്രസഭയിലേക്ക്; സഹായം അഭ്യര്‍ഥിക്കും!